കാഞ്ഞങ്ങാട്: പനയാൽ കുന്നുച്ചിയിലെ ഫർണിച്ചർ നിർമാണ യൂനിറ്റ് കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടം. എരോൽ വടക്കേക്കര മധു ആചാരിയുടെ സ്ഥാപനമാണ് കഴിഞ്ഞ ദിവസം പുലർച്ച കത്തിയമർന്നത്. പത്രക്കെട്ടുമായി പോവുകയായിരുന്ന വണ്ടി ഡ്രൈവറാണ് തീകത്തുന്നത് ആദ്യം കണ്ടത്. അവർ ഫയർഫോഴ്സിനെയും തൊട്ടടുത്ത വീട്ടുകാരെയും അറിയിക്കുകയായിരുന്നു.
കാഞ്ഞങ്ങാടുനിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി. സുധീഷിന്റെ നേതൃത്വത്തിൽ രണ്ടുയൂനിറ്റ് അഗ്നി രക്ഷാസേനയെത്തി രണ്ടുമണിക്കൂർ പ്രവർത്തിച്ചാണ് തീയണച്ചത്. പണി പൂർത്തിയാക്കിയ നിരവധി വാതിലുകൾ, ജനൽപാളികൾ തുടങ്ങിയവ കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അഗ്നിരക്ഷസേന ഓഫിസർമാരായ കെ. അജിത്, ലിനേഷ്, അതുൽ, എം. ദിലീപ്, ജയരാജൻ, ശ്രീകുമാർ, ഹോം ഗാർഡ് ബാബു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.