പാഴ്വസ്തുക്കൾ കൊണ്ട് അതിമനോഹര കലാരൂപങ്ങളൊരുക്കി നാടിെൻറ പ്രിയങ്കരിയായിരിക്കുകയാണ് മൊഗ്രാൽ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി ഖദീജത്ത് നിദ. രണ്ടര വർഷമായി വിവിധ കലാപ്രവർത്തനങ്ങളുമായി മുന്നേറുകയാണ് ഈ മിടുക്കി. യൂട്യൂബിൽനിന്ന് നിർമാണ രീതികൾ പഠിച്ചെടുത്ത് തുടങ്ങിയ വിനോദമായിരുന്നു.
നിദ ഒരുക്കിയ കലാവസ്തുക്കൾക്ക് ഇന്ന് ആവശ്യക്കാരേറെയുണ്ട്. കാലിഗ്രഫിയിലും ക്രാഫ്റ്റിലും വരകളിലും പരീക്ഷണം വിജയിച്ചതോടെ കൂടുതൽ സമയം കണ്ടെത്തുകയായിരുന്നു. കൈയിൽ കിട്ടിയത് എന്തായാലും നിമിഷങ്ങളോ മണിക്കൂറുകളോ കൊണ്ട് നിദ പുതിയ രൂപങ്ങൾ തയാറാക്കും.
അറബിക് കാലിഗ്രഫിയും നിദയുടെ ഇഷ്ട മേഖലയാണ്. സ്വന്തമായി പേപ്പറുകളിൽ തയാറാക്കുന്ന കാലിഗ്രഫിന് ആവശ്യക്കാരേറെയാണ്. നിദയുടെ രുചികരമായ കേക്കുകളും പ്രസിദ്ധമാണ്. വിവിധ സാമഗ്രികൾ കൊണ്ട് വിവിധയിനം കൈവളകൾ, നെക്ലേസ് തുടങ്ങിയ ഫാൻസി ആഭരണങ്ങളും നിദ ഉണ്ടാക്കും. മെഹന്തി കലാകാരി കൂടിയാണ് നിദ.
മൊഗ്രാൽ നാങ്കി റോഡിലെ പ്രവാസിയായ മുഹമ്മദ് ഇഖ്ബാൽ -നസീമ ബാനു ദമ്പതികളുടെ മകളാണ് ഖദീജത്ത് നിദ. നിദയുടെ കാലിഗ്രഫിയും വിവിധ വിഭവങ്ങളും കഴിഞ്ഞവർഷം എം.എസ് മൊഗ്രാൽ ലൈബ്രറി മൊഗ്രാൽ ടൗണിൽ പ്രദർശനത്തിന് വെക്കുകയും ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.