സ്​റ്റുഡിയോയിൽ കെട്ടിട ഉടമയുടെ നേതൃത്വത്തിൽ ഗുണ്ടകൾ അതിക്രമം കാണിച്ചതായി പരാതി

നീലേശ്വരം: നീലേശ്വരത്ത് സ്​റ്റുഡിയോയിൽ കെട്ടിട ഉടമ അതിക്രമം കാണിച്ചതായി പരാതി. മാർക്കറ്റ് ജങ്​ഷന് സമീപത്ത് പ്രവർത്തിക്കുന്ന സിനി സ്​റ്റുഡിയോയിൽ കയറി കെട്ടിട ഉടമയുടെ നേതൃത്വത്തിൽ ഒരുസംഘം ഗുണ്ടകൾ ചേർന്ന് സാധനസാമഗ്രികൾ നശിപ്പിച്ചതായി സ്​റ്റുഡിയോ ഉടമ സി.കെ. ജനാർദനൻ നീലേശ്വരം പൊലീസിൽ പരാതി നൽകി. വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂനിറ്റ് എക്സിക്യൂട്ടിവ് യോഗം പ്രതിഷേധിച്ചു.

യൂനിറ്റ് പ്രസിഡൻറ് കെ.വി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ. വിനോദ് കുമാർ, എം. മുഹമ്മദ് അഷറഫ്, പി.പി. കുഞ്ഞികൃഷ്ണൻ, എം. ജയറാം, ഡാനിയേൽ സുകുമാർ ജേക്കബ്, സി.വി. പ്രകാശൻ, സി.എച്ച്. റഷീദ് എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ നേതൃത്വത്തിൽ സ്​റ്റുഡിയോ സന്ദർശിച്ചു.

Tags:    
News Summary - A complaint was lodged that goons led by the owner of the building in the studio had attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.