നീലേശ്വരം: റോഡരികിൽ രൂപപ്പെട്ട പാതാളക്കുഴി വാഹനയാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. കുടിവെള്ള പൈപ്പിടാനായി കുഴിച്ചെടുത്ത റോഡരികിലാണ് കുഴികളുള്ളത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പോണ്ടി-ചൂരിപ്പാറ റോഡിന് സമീപമാണ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ ഭീഷണിയായി കുഴി കിടക്കുന്നത്.
കുടിവെള്ള പൈപ്പിടാൻ മാസങ്ങൾക്കുമുമ്പ് കുഴിയെടുത്ത് മൂടിയശേഷം വന്ന മഴയിലാണ് മണ്ണൊലിച്ചുപോയ സ്ഥലം കുഴിയായി കാണപ്പെട്ടത്. കരാറുകാരന്റെ അനാസ്ഥയാണ് ഈ അപകടക്കുഴിക്ക് കാരണമെന്നാണ് നാട്ടുകാർ ഒന്നടങ്കം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.