നീലേശ്വരം: പതിവുതെറ്റിച്ചില്ല, ഇത്തവണയും അബ്ദുൽ ഖാദർ നാട്ടുകാർക്ക് പുത്തരി സദ്യ വിളമ്പി. പരമ്പരാഗതമായ കൃഷിരീതികൾ മുറതെറ്റാതെ കൊണ്ടുനടക്കുന്ന മലയോരത്തെ ഏക കർഷകനാണ് ജനപ്രതിനിധികൂടിയായ അബ്ദുൽഖാദർ. ബളാൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻകൂടിയാണ് ഇദ്ദേഹം. ഇത്തവണ പഞ്ചായത്ത് ഭരണസമിതിയുടെ ഒന്നാം വാർഷിക ദിനത്തിലാണ് പുത്തരി ഉത്സവം നടത്തിയത്.
നാട്ടുകാരെയും ജനപ്രതിനിധികളെയും മതപുരോഹിതരെയും ഉദ്യോഗസ്ഥരെയും ക്ഷണിച്ചാണ് പുത്തരി സദ്യ വിളമ്പിയത്. വിവിധ മതസ്ഥാപനങ്ങളുടെ നേതൃസ്ഥാനങ്ങൾ അലങ്കരിക്കുന്നവർ എത്തിയപ്പോൾ അത് മതസൗഹാർദത്തിെൻറ വേദികൂടിയായി.
ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം, വൈസ് പ്രസിഡൻറ് രാധാമണി, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി. മുരളി, മെഡിക്കൽ ഓഫിസർ ഡോ. മനീഷ, കൃഷി ഓഫിസർ അനിൽ സെബാസ്റ്റ്യൻ, മതപുരോഹിതൻ സൈനുൽ ആബിദ് തങ്ങൾ, കല്ലഞ്ചിറ ജമാഅത്ത് ഖതീബ് അബ്ദുൽ ബാസിത് നിസാമി, കക്കയം ക്ഷേത്രം സെക്രട്ടറി പി.ടി. നന്ദകുമാർ, രക്ഷാധികാരി പുഴക്കര കുഞ്ഞിക്കണ്ണൻ, കനകപ്പള്ളി സെൻറ്.
മാർട്ടിൻ ചർച്ച് വികാരി പീറ്റർ കനീഷ്, സെൻറ് തോമസ് ചർച്ച് വികാരി ഫാ. ഫ്രാൻസിസ് അടപ്പൂർ, സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്‍റ് വി.കെ. അസീസ്, ജമാഅത്ത് പ്രസിഡൻറ് എൽ.കെ. ബഷീർ , എ.സി.എ. ലത്തീഫ്, സി. ദാമോദരൻ, സണ്ണി മങ്കയം തുടങ്ങിയ വിവിധ രാഷ്ട്രീയ സാമൂഹിക മതനേതാക്കൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.