ക​രു​വാ​ച്ചേ​രി​യി​ൽ അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ന്ന ദേ​ശീ​യ​പാ​ത​യി​ലൂടെ ക​ട​ന്നു​പോ​കു​ന്ന ബ​സ്

ക​രു​വാ​ച്ചേ​രി​യി​ൽ ദു​ര​ന്തം മാ​ടി​വി​ളി​ക്കു​ന്നു

നീ​ലേ​ശ്വ​രം: ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം നീ​ലേ​ശ്വ​രം ക​രു​വാ​ച്ചേ​രി ദു​ര​ന്ത​ത്തി​ന് കാ​ത്തി​രി​ക്കു​ക​യാ​ണ്. ക​രു​വാ​ച്ചേ​രി പെ​ട്രോ​ൾ​പ​മ്പി​ന് സ​മീ​പം ഹൈ​വേ​യു​ടെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള കു​ഴി​ക​ളാ​ണ് അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്ന​ത്.

സ​മീ​പ​ത്തെ ഓ​വു​ചാ​ലി​ലേ​ക്ക് വെ​ള്ളം ഒ​ഴു​കി​പോ​കു​ന്ന​തി​നാ​യി സ്ലാ​ബ് വെ​ക്കാ​നാ​ണ് ര​ണ്ടു​ഭാ​ഗ​ത്തും പ​ത്ത​ടി​യി​ല​ധി​കം താ​ഴ്ച​യി​ൽ കു​ഴി​ച്ച​ത്. ര​ണ്ടു​കു​ഴി​ക​ളി​ലും മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തു​മൂ​ലം അ​പ​ക​ട​ഭീ​ഷ​ണി​ ഉയരുകയാണ്. വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം റോ​ഡ​രി​ക് ഇ​ടി​ഞ്ഞു​ത​ക​രു​ന്ന സ്ഥി​തി​യാ​ണ്. റോ​ഡി​ന് മു​ക​ളി​ൽ വ​ലി​യ സി​മ​ന്‍റ് പി​ല്ല​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ന്റെ ഭാ​രം​കൂ​ടി താ​ങ്ങു​മ്പോ​ൾ റോ​ഡ് ഏ​തു​നി​മി​ഷ​വും ഇ​ടി​ഞ്ഞ് വീ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ട്. കു​ഴി​യെ​ടു​ത്ത് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ചിട്ടില്ല.

ഹൈ​വേ​യു​ടെ ഇ​രു​ഭാ​ഗ​ത്തും ക​ര​യി​ടി​ച്ചി​ൽ ശ​ക്ത​മാ​യാ​ൽ റോ​ഡു​മു​ഴു​വ​ൻ ഇ​ടി​ഞ്ഞു​വീ​ഴും. ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​ൻ എ​ത്ര​യും​പെ​ട്ടെ​ന്ന് പ്ര​വൃ​ത്തി പൂ​ർ​ത്തി​ക​രി​ച്ച് ഗ​താ​ഗ​തം അ​പ​ക​ട ഭീ​ഷ​ണി​യി​ല്ലാ​തെ സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Accident prone area in karuvacheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.