കരയിടിച്ചിൽ ഭീഷണി നേരിടുന്ന കണിച്ചിറ പുഴയോരം

കരയിടിച്ചിൽ രൂക്ഷം; കണിച്ചിറ ഗ്രാമം ഭീഷണിയിൽ

നീലേശ്വരം: ഓരോ ദിവസവും കരയിടിച്ചിൽ രൂക്ഷമാകുന്ന നീലേശ്വരം നഗരസഭയിലെ കണിച്ചിറ പ്രദേശം ഭീഷണിയിൽ. പുഴയോരത്തെ പല വീടുകളും പറമ്പുകളും ഭീഷണിയിലാണ്. വർഷങ്ങളായി തുടരുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ നാട്ടുകാർ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല.

ഇനിയും കരിങ്കൽ ഭിത്തി നിർമിച്ചില്ലെങ്കിൽ ഒരു നാട് തന്നെ വെള്ളത്തിലാകുമെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്തും ശക്തമായ വേലിയേറ്റ സമയത്തുമാണ് കരയിടിച്ചിൽ രൂക്ഷം. പുഴയോട് ചേർന്ന് പുതുതായി നിർമിച്ച റോഡ് നാട്ടുകാർക്ക് വലിയ ആശ്വാസമാണ്. പക്ഷേ, ആ റോഡ് പോലും കരയിടിച്ചിലിൽ തകർന്നു.

ദേശീയപാത പ്രവർത്തനം പുരോഗമിക്കുമ്പോൾ ഭാവിയിൽ തീരദേശ മേഖലയിൽ ഉള്ളവർക്കടക്കം പുതുതായി ആരംഭിക്കുന്ന തേജസ്വിനി ആശുപത്രിയിലേക്കുള്ള എളുപ്പമാർഗവുമാവും കണിച്ചിറ പുഴയോട് ചേർന്ന റോഡ്. നിലവിൽ ഈ റോഡിന്റെ 600മീറ്ററോളം പുഴ കവർന്നെടുത്തു. കണിച്ചിറ പുഴയോരത്തെ വീടുകളും റോഡും പറമ്പും സംരക്ഷിക്കാൻ ആവശ്യമായ ഇടപെടൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത്നിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    
News Summary - Aggravation of landfall-Kanichira village under threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-20 03:53 GMT