നീലേശ്വരം: കളിമണ്ണിൽ കമനീയ ശിൽപങ്ങൾ തീർത്ത് എട്ടാം ക്ലാസുകാരൻ. കരിന്തളം തോളേനിയിലെ സി.ആർ. അമർനാഥാണ് ശിൽപനിർമാണത്തിൽ ഭാവിവാഗ്ദാനമായി മാറിയത്.
രാഷ്ട്രപിതാവ് മഹാത്മഗാന്ധി, മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകലാം, ഫുട്ബാൾ മാന്ത്രികൻ ലയണൽ മെസി, വിവിധ തെയ്യക്കോലങ്ങൾ ഇങ്ങനെ പോകുന്നു അമർനാഥിെൻറ കരവിരുതിൽ പിറവിയെടുത്ത ശിൽപങ്ങൾ. ജ്യേഷ്ഠസഹോദരൻ അഭിറാമാണ് വഴികാട്ടി.
നിർമലഗിരി സ്കൂളിൽ നാലാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരൻ അഭിറാം ചിതൽമണ്ണിൽ ഒരുക്കിയ ശിൽപം കണ്ടാണ് അമർനാഥും ഈ രംഗത്തേക്കു കടന്നത്. പിന്നീടിങ്ങോട്ട് കളിമണ്ണിൽ പിറവിയെടുത്തത് നിരവധിയായ ശിൽപങ്ങൾ. നിർമലഗിരി സ്കൂളിലെ അധ്യാപകരായ ബിന്ദു, സൂസമ്മ, ടെസി എന്നിവരുടെ പിന്തുണ അമർനാഥിന് വലിയ മുതൽക്കൂട്ടായി.
ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. വെസ്റ്റ് എളേരി ബാങ്ക് ജീവനക്കാരനായ അച്ഛൻ സി.വി. രാഘവനാണ് ആവശ്യമായ കളിമണ്ണ് എത്തിച്ചുകൊടുക്കുന്നത്. പ്ലാച്ചിക്കര പൊതുജന വായനശാല ലൈബ്രേറിയനായ അമ്മ സി. നിഷയും മകന് പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.