നീലേശ്വരം: വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്കായി പരിപാടികൾ അവതരിപ്പിച്ച മുണ്ടേമ്മാട് അംഗൻവാടി വർക്കർ ജയശ്രീ നാടിന് അഭിമാനമായി. വിക്ടേഴ്സ് ചാനലിലെ 'കിളിക്കൊഞ്ചൽ' അവതരിപ്പിക്കാൻ നീലേശ്വരം ഐ.സി.ഡി.എസിൽനിന്ന് അവസരം ലഭിച്ച ഏക അംഗൻവാടി വർക്കറാണ് ഇവർ.
കോവിഡ് കാലത്ത് അങ്കണതൈമാവ്, അങ്കണ പൂമഴ എന്നീ കൈപ്പുസ്തകങ്ങളെ അടിസ്ഥാനമാക്കി തീം മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ 1348 അംഗൻവാടി വർക്കർമാരിൽ മികച്ച അവതരണം നടത്തിയ 15 പേരിൽ ഒരാളായാണ് ഇവർ എത്തിയത്. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗൻവാടികൾക്കുള്ള ക്ലാസുകൾ. ഇതിൽ കളിയും കളിപ്പാട്ടവും എന്ന വിഷയമാണ് ജയശ്രീ അവതരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.