നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ പയ്യങ്കുളത്ത് കൃഷിസ്ഥലങ്ങളിൽ പ്രാണിശല്യം രൂക്ഷം. ഇതോടെ കർഷകരും ദുരിതത്തിലായി. മരത്തിന്റെ മുകളിൽ കൂട്ടമായെത്തി തേനീച്ചക്കൂടുപോലെ നിർമിച്ച് കൃഷി നശിപ്പിക്കുകയാണ്.
മരത്തിൽ പടർത്തി വളർത്തുന്ന കുരുമുളകുചെടികളിൽ കൂട്ടത്തോടെ പറന്നുവന്ന് തണ്ടിന്റെ നീര് ഈറ്റിക്കുടിക്കുമ്പോൾ ചെടികൾതന്നെ ഉണങ്ങിപ്പോവുകയാണെന്ന് കർഷകനായ പയ്യങ്കുളത്തെ രാഘവൻ പറഞ്ഞു. പ്രാണിശല്യം രൂക്ഷമായപ്പോൾ കൃഷി ഓഫിസിൽ അറിയിച്ചു.
മരുന്ന് തളിച്ച് തീയിട്ടാൽ മതിയെന്നാണ് ഇവിടന്നു കിട്ടിയ നിർദേശം. എന്നാൽ, കുരുമുളകുചെടിയിൽ തീയിട്ടാൽ പൂർണമായും കത്തിനശിച്ചാൽ വൻ സാമ്പത്തികനഷ്ടം വരുമെന്നാണ് കർഷകർ പറയുന്നത്. പ്രാണിശല്യത്തിന് പ്രതിവിധി കാണാൻ കഴിയാതെ വലയുകയാണ് കർഷകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.