നീലേശ്വരം: നീലേശ്വരം നഗരസഭയിലെ പൊടോതുരുത്തിയിൽ സാമൂഹികദ്രോഹികളുടെ വിളയാട്ടം. വീടുകളുടെ ചുമർ, കിണർ, വാഴകൾ, ബൈക്കുകൾ എന്നിവ നശിപ്പിച്ചു. പൊടോതുരുത്തിയിലെ എം.വി. രാമചന്ദ്രെൻറ നിർമാണത്തിലിരിക്കുന്ന വീടിെൻറ ചുമർ, തറ, ജനൽ, വാതിൽ എന്നിവ പെയിെൻറാഴിച്ച് വികൃതമാക്കി. വീട്ടുമുറ്റത്തെ കിണറിൽ പെയിെൻറാഴിച്ച് വെള്ളം മലിനമാക്കി.
ബാബു അന്തിത്തിരിയെൻറ പുതിയ വീടും പെയിെൻറാഴിച്ച് വികൃതമാക്കി. കെ. പ്രമോദ് കുമാറിെൻറ വീട്ടിലെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കും പെയിെൻറാഴിച്ച് വികൃതമാക്കി. പി. ഭാസ്കരെൻറ വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത സൈക്കിൾ മോഷണം പോയി. ഇവരുടെ വീട്ടുപറമ്പിലെ ചെടികൾ വെട്ടിനശിപ്പിച്ചു. ചാപ്പയിൽ കുഞ്ഞിക്കണ്ണെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട മകൻ രജത്തിെൻറ ബൈക്കിെൻറ കേബിളുകൾ നശിപ്പിച്ചു.
പി.വി. ഗിരീഷിെൻറ പുതിയ വീടിെൻറ മുറ്റത്ത് തയാറാക്കിയ പൂന്തോട്ടവും ചെടികളും നശിപ്പിച്ചു. ഇവരുടെ വീടിെൻറ ചുമരുകളും പെയിെൻറാഴിച്ച് വികൃതമാക്കി. മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് ചുമർ കുത്തിനശിപ്പിച്ചു. കെ. സതീശെൻറ വീട്ടുപറമ്പിലെ നിരവധി വാഴകൾ വെട്ടിനശിപ്പിച്ചു. കെ. കുഞ്ഞിരാമെൻറ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മറിച്ചിട്ട് നശിപ്പിച്ചു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പൊടോതുരുത്തിയിൽ ആസൂത്രിതമായി നടന്ന ആക്രമണങ്ങൾ അരങ്ങേറിയത് ചൊവ്വാഴ്ച അർധരാത്രിക്ക് ശേഷമാണെന്ന് നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത പറഞ്ഞു.
അക്രമികളെ ഉടൻ കണ്ടെത്തി ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ടി.വി.ശാന്ത, പൊടോതുരുത്തി ബ്രാഞ്ച് സെക്രട്ടറി എ.കെ. കുമാരൻ എന്നിവർ ആവശ്യപ്പെട്ടു. നീലേശ്വരം എസ്.ഐ. പി.കെ. സുമേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.