തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപത്തെ ആക്രമണം നടന്ന വീട്​ മുസ്​ലിം ലീഗ് നേതാക്കൾ സന്ദർശിക്കുന്നു

തൈക്കടപ്പുറത്ത് വീടിനുനേരെ ആക്രമണം

നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്ക് സമീപം മുസ്​ലിം ലീഗ് പ്രവർത്തകൻ ഇബ്രാഹിം കുഞ്ഞിയുടെ മകളും ദുബൈലുള്ള അശ്​റഫി​െൻറ ഭാര്യയുമായ ഖദീജയുടെ വീടിനു നേരെ സാമൂഹിക ദ്രോഹികളുടെ ആക്രമണം. വെള്ളിയാഴ്ച രാത്രി 12.30ഓടെയാണ് ആക്രമണം നടന്നത്. സംഭവസമയത്ത്​​ ഖദീജയും രണ്ട് മക്കളുമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. കമ്പിപ്പാരകൊണ്ട് വീടി​െൻറ ജനലുകൾ അടിച്ചുതകർത്തു.

ശബ്​ദം കേട്ട്​ വീട്ടുകാർ ഉണർന്നപ്പോൾ അക്രമികൾ മതിൽ ചാടി ഓടി രക്ഷപ്പെട്ടു. നാട്ടുകാർ രാത്രിതന്നെ പ്രതികളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവമറിഞ്ഞ് നീലേശ്വരം പൊലീസ് സ്ഥലത്തെത്തി. ​െപാലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന്​ വാർഡ് കൗൺസിലർ കെ. പ്രകാശൻ, മുസ്​ലിം ലീഗ് നേതാക്കളായ കെ. സൈനുദ്ദീൻ ഹാജി, അഡ്വ. നസീർ, സാദിഖ്, മഹമൂദ് കോട്ടായി, യൂസഫ്, അഫ്സീർ എന്നിവർ ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.