നീലേശ്വരം: കോൺെവൻറ് ജങ്ഷനുസമീപത്തെ കുത്തിമംഗലം ജ്വല്ലറിയിൽ സർവ സന്നാഹങ്ങളോടെയെത്തി കവർച്ചശ്രമം നടന്ന കേസ് അന്വേഷിക്കാൻ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഡോ.വി. ബാലകൃഷ്ണെൻറ മേൽനോട്ടത്തിൽ പ്രത്യേക ക്രൈം സ്ക്വാഡ് രൂപവത്കരിച്ചു. നീലേശ്വരം സി.ഐ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ കുറ്റാന്വേഷണത്തിൽ വൈദഗ്ധ്യം തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. ഇവർ അന്വേഷണം ഊർജിതമാക്കി. സമീപത്തെ നിരീക്ഷണ കാമറകളിൽ കവർച്ചശ്രമം നടന്ന ദിവസവും തലേ ദിവസങ്ങളിലും പതിഞ്ഞ ദൃശ്യങ്ങളെല്ലാം പരിശോധിക്കാനാണ് സംഘത്തിെൻറ തീരുമാനം.
കവർച്ചസംഘം നേരത്തെ ഇവിടെയെത്തി സമീപ സ്ഥലങ്ങൾ നിരീക്ഷിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. വിരലടയാളങ്ങൾ ജില്ലക്കകത്തും പുറത്തുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്കെല്ലാം അയച്ചുകൊടുത്തിട്ടുണ്ട്. സ്ഥിരം കുറ്റവാളികളായവരുടെ വിരലടയാളങ്ങളുമായി ഇവ ഒത്തുനോക്കും. മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ യന്ത്രസാധനങ്ങളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഊർജിതമാണ്. പ്രതികളെ പിടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.