നീലേശ്വരം: കാഞ്ഞങ്ങാട് നഗരസഭയിൽ അനന്തംപള്ളയിലെ അബ്ദുൽ മുത്തലിബ്-നസീമ ദമ്പതികളുടെ മകൾ ആയിഷത്തുൽ ഫഹീമ (20) സ്പൈനൽ മസ്കുലാർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് ചികിത്സക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്നു. കൊടിയ വേദനമൂലം നിൽക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഫഹീമ. 20 വർഷമായി ഈ രോഗം പിടിപെട്ടിട്ട്.
ചികിത്സ നടത്തിയതിെൻറ സാമ്പത്തിക ബാധ്യതമൂലം കടക്കെണിയിലാണ് കുടുംബം. നൂതന ചികിത്സ ലഭ്യമാക്കിയാൽ രോഗം ഭേദമാക്കി പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
നട്ടെല്ല് അനിയന്ത്രിതമായി വളർന്നതിനെ തുടർന്ന് ശ്വസനസംബന്ധമായ തടസ്സം വന്നതിനാൽ പത്തുലക്ഷം രൂപ ചെലവഴിച്ച് ഏറെ വിഷമകരമായ അടിയന്തര ശസ്ത്രക്രിയക്ക് കഴിഞ്ഞ നവംബറിൽ വിധേയമാക്കിയിരുന്നു. തുടർചികിത്സക്കായി മാസം ആറു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന് നൽകണം. ഈ മരുന്ന് ഒരുവർഷം തുടർച്ചയായി നൽകാൻ 72 ലക്ഷത്തോളം രൂപ ആവശ്യമാണ്.
തങ്ങളാൽ കഴിയുന്ന രീതിയിൽ ചികിത്സിച്ചു വരുകയായിരുന്ന പ്രവാസിയായിരുന്ന പിതാവ് അബ്ദുൽ മുത്തലിബിനും കുടുംബത്തിനും താങ്ങാവുന്നതിലപ്പുറമാണിത്. മകളുടെ ചികിത്സക്കായി പ്രവാസ ജീവിതം മതിയാക്കേണ്ടിവന്ന മുത്തലിബ് നാട്ടിൽ ഓട്ടോ ഓടിച്ചു കുടുംബം പുലർത്തുന്നതിനിടെ അപകടത്തെത്തുടർന്ന് കാലിനു പരിക്കുപറ്റി. ഇപ്പോൾ പിതാവും ചികിത്സയിലാണ്. സുമനസ്സുകളുടെ ആത്മാർഥമായ സഹായത്തിനായി കൈനീട്ടുകയാണ് നിത്യവൃത്തിക്കുപോലും വഴിമുട്ടിയ ഈ കുടുംബം.
ഫഹീമയുടെ ചികിത്സക്കായി മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര മദറസ ഹാളിൽ വെച്ച് ജനകീയ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് നീലേശ്വരം ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10700200012535. ഐ.എഫ്.എസ്.സി: FDRL 0001070, ഫെഡറൽ ബാങ്ക് നീലേശ്വരം. ഗൂഗ്ൾ പേ: 9847638789
ചികിത്സ സഹായ കമ്മിറ്റി ഭാരവാഹികൾ: നീലേശ്വം നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി (ചെയർ.) ഫോൺ: 9961109923, അനന്തംപള്ള വാർഡ് കൗൺസിലർ സി. രവീന്ദ്രൻ (ജന. കൺ) ഫോൺ: 9895633212, വി.സി. അബ്ദുല്ല സഅദി (ട്രഷ.) ഫോൺ: 8078168518.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.