നീലേശ്വരം: മലയോര മേഖലയായ പരപ്പയിൽ നടന്ന ക്വാറി സ്ഫോടനം നാടിനെ നടുക്കി. ചൊവ്വാഴ്ച വൈകീട്ടാണ് പരപ്പ ഇടത്തോട് കോളിയാർ കരിങ്കൽ ക്വാറിയിൽ ഉഗ്രസ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നാഷനൽ മെറ്റൽസ് സ്വകാര്യ കമ്പനിയുടെ കീഴിലാണ് ക്വാറി പ്രവർത്തിക്കുന്നത്. മലയോര മേഖലയിൽ സമാന രീതിയിൽ ഒട്ടേറെ ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. വേണ്ടത്ര സുരക്ഷയോ ആരോഗ്യ പരിരക്ഷയോ ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ഇങ്ങനെ ജോലി ചെയ്യുന്നത്.
സ്േഫാടനമുണ്ടായതോടെ തൊഴിലാളികളുടെ സുരക്ഷ കൂടി ചർച്ചയാവുകയാണ്. ജീവൻ അപകടത്തിലാവുന്ന ഇത്തരം ജോലിയെടുക്കുന്ന തൊഴിലാളികളെ ക്വാറി ഉടമകൾ ഇൻഷുറൻസിലും ഉൾപ്പെടുത്താറില്ല. ഇങ്ങനെ ലൈസൻസ് ഇല്ലാതെ അധികൃതരെ സ്വാധീനിച്ച് പ്രവർത്തിക്കുന്ന ക്വാറികളും മലയോരത്ത് പ്രവർത്തിക്കുന്നതായി നാട്ടുകാർ പറഞ്ഞു.
അതുകൊണ്ടുതന്നെ ക്വാറികളിൽ ബന്ധപ്പെട്ട ഉേദ്യാഗസ്ഥരും പരിശോധനക്ക് എത്താറില്ല. പാറമടയിലെ കുഴിയിൽ വെടിമരുന്ന് നിറക്കുന്നതിനിടയിലാണ് പരപ്പയിലെ സ്ഫോടനം. ഇടിമിന്നലേറ്റ് വലിയ ശബ്ദത്തോടെ പാറ പൊട്ടിത്തെറിച്ച് കല്ലുകൾ ദേഹത്ത് പതിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.