നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ അടുക്കത്ത് പറമ്പിൽ പ്രവാസി സോമചന്ദ്രന്റെ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 20,000 രൂപ കവർന്ന സംഭവത്തിൽ കുപ്രസിദ്ധ മോഷ്ടാവ് പയ്യന്നൂർ പൊലീസിന്റെ പിടിയിൽ.
കന്യാകുമാരി നെല്ലൂർക്കോണത്തെ രാജൻ എന്ന അണ്ണാച്ചി രാജുവിനെയാണ് (48) പയ്യന്നൂർ പൊലീസ് മേട്ടുപ്പാളയത്ത് വെച്ച് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപത്തെ വിഘ്നേഷിന്റെ വീട്ടിൽ കവർച്ച നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ഡിസംബർ ആറിന് രാത്രിയാണ് അടുക്കത്ത്പറമ്പിൽ കവർച്ച നടത്തിയത്. സഹോദരൻ അടുക്കത്ത്പറമ്പ് ഗോകുലത്തിലെ പി. രാജേഷ് നൽകിയ പരാതിയിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
വാതിലും മുറിയിലെ ഷെൽഫുകളും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇവിടെ നിന്ന് വിരലടയാള വിദഗ്ധർ ശേഖരിച്ച തെളിവുകൾ പൊലീസ് രേഖകളുമായി ഒത്തുനോക്കിയാണ് പ്രതി അണ്ണാച്ചി രാജുവാണെന്ന് തിരിച്ചറിഞ്ഞത്. നീലേശ്വരം പൊലീസ് പയ്യന്നൂരിലെത്തി പ്രതിയെ ചോദ്യംചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.