പ്രദീപൻ

കോതോളി

മുഖ്യമന്ത്രിയുടെ ജനസേവന പൊലീസ് മെഡൽ പ്രദീപൻ കോതോളിക്ക്

നീലേ​ശ്വ​രം: മി​ക​ച്ച ജ​ന​കീ​യ സേ​വ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ മെ​ഡ​ൽ ല​ഭി​ച്ച നീ​ലേ​ശ്വ​രം ജ​ന​മൈ​ത്രി പൊ​ലീ​സ് ഓ​ഫി​സ​ർ പ്ര​ദി​പ​ൻ കോ​തോ​ളി​ക്ക് ല​ഭി​ച്ച​ത് അ​ർ​ഹ​ത​ക്കു​ള്ള അം​ഗീ​കാ​രം.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​ക എ​ന്ന പൊ​ലീ​സ് ക​ർ​ത്ത​വ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ലും ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ബ​ന്ധം ഉ​ട​ലെ​ടു​ക്കു​വാ​ൻ സാ​ധി​ച്ചു. ച​ന്തേ​ര പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ജോ​ലി​ചെ​യ്യു​ന്ന സ​മ​യ​ത്ത് മാ​ണി​യാ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ്റ്റേ​ഷ​നി​ൽ ‘താ​ലോ​ലം’ ചൈ​ൽ​ഡ് ക്ലി​നി​ക് സ്ഥാ​പി​ച്ചു. ഇ​പ്പോ​ൾ സേ​വ​നം ന​ട​ത്തു​ന്ന​ നീ​ലേ​ശ്വ​ര​ത്ത് നി​രാ​ലം​ബ​രാ​യ തെ​രു​വി​ൽ ക​ഴി​യു​ന്ന നി​ര​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​ച്ചും വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും ന​ൽ​കി​യും പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വേ​റി​ട്ടുനി​ൽ​ക്കു​ന്നു.

കോ​ള​നി​ക​ളി​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കും യു​വ​തീ യു​വാ​ക്ക​ൾ​ക്കും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ൾ, ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. മൊ​ബൈ​ൽ ഫോ​ണി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കു​ട്ടി​ക​ളി​ൽ ത​ട​യാ​ൻ കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നി​ര​വ​ധി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും നേ​തൃ​ത്വം ന​ൽ​കി. 2020ലെ ​ഡി.​ജി.​പി​യു​ടെ ബാ​ഡ്​​ജ് ഓ​ഫ് ഓ​ണ​റി​നും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ശം​സപ​ത്ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​യി​ട്ടു​ണ്ട്. ചെ​റു​വ​ത്തൂ​ർ കെ.​വി.​ആ​ർ ക്ലി​നി​ക്കി​ൽ ന​ഴ്​​സി​ങ് അ​സി​സ്റ്റ​ന്റ് പി. ​ഗീ​ത​യാ​ണ്​ ഭാ​ര്യ. മം​ഗ​ളൂരു ശ്രീ​ദേ​വി കോ​ള​ജി​ലെ ബി.​ടെ​ക്ക്​ വി​ദ്യാ​ർ​ഥി അ​തു​ൽ, പി​ലി​ക്കോ​ട് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി അ​ജി​ന പ്ര​ദീ​പ​ൻ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Chief Minister's Public Service Police Medal to Pradeepan Kotholi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.