നിലേശ്വരം: മാലിന്യങ്ങള്‍ അകന്ന് നഗരങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ജില്ല ശുചിത്വ മിഷന്-കാസര്‍കോട് സ്വച്ഛ് ഭാരത് മിഷന് (നഗരം) എന്നിവയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇന്ത്യന്‍ സ്വച്ഛതാ ലീഗ് 2.0, സ്വച്ഛതാ പക്ക്വാഡ, സഹായിമിത്ര സുരക്ഷ ഷിവിര്‍, സ്വച്ഛ് ഭാരത് സമാരോഹ് കാമ്പയിന്റെ ഭാഗമായി നീലേശ്വരം നഗരസഭ സമൂഹ ചിത്രരചന നടത്തി. നഗരസഭ ചെയര്‍ പേഴ്സൻ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ കെ.പി രവീന്ദ്രന്, ഷംസുദ്ദീന് അറിഞ്ചിറ, പി. ഭാര്‍ഗവി, കൗണ്‍സിലര്‍മാരായ ടി.വി ഷീബ, ഇ. ഷജീര്‍, റഫീഖ് കോട്ടപ്പുറം, കെ. മോഹനന്, പി. കുഞ്ഞിരാമന്, പി. ശ്രീജ, പി. വത്സല, വി.വി. ശ്രീജ, എം. ഭരതന്, പി.കെ. ലത, വിനു നിലാവ്, നഗരസഭ സെക്രട്ടറി കെ. മനോജ് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ എ.കെ. പ്രകാശന്, സി.ഡി. എസ് ചെയര്പേഴ്സൻ പി.എം. സന്ധ്യ എന്നിവര്‍ സംസാരിച്ചു.
ഹരിശ്രീ ഷാജി നീലേശ്വരം, രമേശന് ചിത്രശാല, സന്തോഷ് പള്ളിക്കര, ബിജു പാലായി എന്നിവര്‍ ചിത്രങ്ങള്‍ വരച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി.പി. ലത സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട്: ഇന്ത്യൻ സ്വച്ഛത ലീഗിന് കാഞ്ഞങ്ങാട് നഗരസഭയിൽ തുടക്കമായി. രണ്ടാം ഘട്ട ശുചിത്വ പ്രവർത്തനങ്ങളുടെ ഭാഗമായി മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചുമർ ചിത്ര രചന നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു.
പൊതുമരാമത് സ്ഥിരം സമിതി ചെയർമാൻ കെ. അനീശൻ അധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി ഷൈൻ പി. ജോസ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രഭാവതി, കൗൺസിലർമാരായ ഫൗസിയ ഷെരീഫ്, സുശീല, സെവൻ സ്റ്റാർ അബ്ദുൽ റഹ്മാൻ, മുഹമ്മദ് കുഞ്ഞി, രവി, ഹെൽത്ത് ഇൻസ്പെക്ടർ മണി പ്രസാദ്, പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഷിജു, ശുചിത്വ മിഷൻ കോഓഡിനേറ്റർമാരായ രോഹിത്, രഹന, സോഷ്യൽ കാപ്റ്റൻ സംഘടന പ്രതിനിധികളായ വൈശാഖ്, പ്രതീക്ഷ, അശ്വതി, തേജ എന്നിവർ പങ്കെടുത്തു. പി.വി. ആദർശ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.