കാലിച്ചാനടുക്കം ഗവ. ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ കണ്ടെത്തിയ മൂർഖൻ പാമ്പ്

ക്ലാസ്മുറി വൃത്തിയാക്കുമ്പോൾ മൂർഖൻ പാമ്പ്


നീലേശ്വരം: സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ക്ലാസ് മുറികളും പരിസരവും വൃത്തിയാക്കുമ്പോൾ ജാഗ്രത. അടഞ്ഞുകിടക്കുന്നതുമൂലം ഇഴജന്തുക്കളുടെ ശല്യം കൂടിവരും. സ്കൂൾ പരിസരം മഴക്കാലമായതിൽ ചതുപ്പുസ്ഥലമായതുമൂലം പാമ്പുകളുടെ മാളങ്ങൾ നിരവധിയുണ്ടാകും. മതിയായ സുരക്ഷിതത്വത്തിൽ മാത്രമേ രക്ഷിതാക്കളും അധ്യാപകരും ശുചീകരണത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

വ്യാഴാഴ്ച കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശുചീകരണത്തിനിടെ എൽ.പി സ്കൂളിലെ ക്ലാസ് മുറികൾ വൃത്തിയാക്കുമ്പോൾ ഒന്നാം ക്ലാസിൽ പത്തിവിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. പിന്നീട് വനം അധികൃതരെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ്​ ഉദ്യോഗസ്ഥനെത്തി പാമ്പിനെ പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു.



Tags:    
News Summary - Cobra snake while cleaning the classroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.