നീലേശ്വരം: പാലാത്തടത്ത് സഹകരണ പരിശീലന കോളജിന് മന്ത്രി വി.എന്‍. വാസവന് തറക്കല്ലിട്ടു. സഹകരണ മേഖലയില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെ അന്വേഷണവും കുറ്റക്കാര്‍ക്കെതിരായ നടപടികളും വേഗത്തിലാക്കാന്‍ സഹകരണ മേഖലയില്‍ സമഗ്ര നിയമ ഭേദഗതി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യം കണ്ടുപിടിച്ച് കുറ്റവാളിയെ ശിക്ഷിക്കുന്നതുവരെ നിലവില്‍ നിലനില്‍ക്കുന്ന നൂലാമാലകളും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സർവകലാശാല ഡോ. പി.കെ. രാജന് മെമ്മോറിയല്‍ കാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. മുന്‍ എംപിയും സ്വാഗതസംഘം ചെയര്‍മാനുമായ പി. കരുണാകരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സസ്ഥാന സര്‍ക്കാര്‍ പാലാത്തടത്ത് അനുവദിച്ച 25 സെന്റ് ഭൂമിയിലാണ് സഹകരണ പരിശീലന കോളജ് നിര്‍മിക്കുക. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ നിലവില്‍ കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കോളജ് പാലാത്തടത്തേക്ക് മാറും. ആദ്യഘട്ടത്തില്‍ എച്ച്.ഡി.സി കോഴ്സായിരിക്കും ഇവിടെ അനുവദിക്കുക.
ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍. മണിരാജ്, നീലേശ്വരം നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത, സംസ്ഥാന സഹകരണ യൂനിയന്‍ മാനേജിങ് കമ്മിറ്റി മെംബര്‍ കെ.കെ. നാരായണന്, സഹകരണ നിക്ഷേപ ഗാരന്റി ഫണ്ട് ബോര്‍ഡ് വൈസ് ചെയര്മാന് കെ.പി. സതീഷ് ചന്ദ്രന്, നീലേശ്വരം നഗരസഭ കൗണ്‍സിലര്‍ വി.വി. ശ്രീജ, ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്മാന് സി.വി. നാരായണന്, സംസ്ഥാന സഹകരണ യൂനിയന്‍ ജനറല്‍ മാനേജര്‍ എം.ബി. അജിത് കുമാര്‍, സഹകരണ വകുപ്പ് കാസര്‍കോട് ജോ. രജിസ്ട്രാര്‍ എ. രമ, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്മാന് കോലിയക്കോട് കൃഷ്ണന് നായര്‍ സ്വാഗതവും അഡീഷനല്‍ രജിസ്ട്രാര്‍ ടി. അനിത ബാലന് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.