തൈക്കടപ്പുറം നെയ്തൽ കേന്ദ്രം

തൈക്കടപ്പുറം നെയ്തലിലെ കടലാമകളെ കാണാതായത്‌ വിവാദത്തിൽ

നീലേശ്വരം: കടലാമ സംരക്ഷണ കേന്ദ്രമായ തൈക്കടപ്പുറം നെയ്തൽ കേന്ദ്രത്തിൽനിന്ന്​ സംരക്ഷിത ഇനത്തിൽപെട്ട അപൂർവയിനം കടലാമകളെ കാണാതായ സംഭവം വിവാദത്തിൽ.കൈകാലുകളറ്റ് കരക്കടിഞ്ഞ് തൈക്കടപ്പുറം നെയ്തലി​െൻറ സംരക്ഷണയിലുണ്ടായിരുന്ന എട്ട്‌ കടലാമകളെയാണ് കാണാതായതായി നെയ്തൽ പ്രവർത്തകർ പറയുന്നത്‌.

ആഗസ്​റ്റ്​ ആദ്യവാരത്തോടെയായിരുന്നു ആമകൾ കൂട്ടത്തോടെ പലയിടങ്ങളിലായി കരക്കടിഞ്ഞത്.13 ഒലീവ് റെഡ്‌ലി ഇനത്തിൽപ്പെട്ട കടലാമകളെയാണ് വിവിധ കടൽത്തീരങ്ങളിൽ നിന്നായി നെയ്തലിൽ എത്തിച്ചത്. അതിൽ എട്ടെണ്ണത്തിനെയാണ് ഉത്രാടത്തലേന്ന് കാണാതായത്. സാമൂഹിക ദ്രോഹികൾ എടുത്തുകൊണ്ടുപോയി കടലിൽ ഉപേക്ഷിച്ചോയെന്ന് സംശയമുണ്ടെന്നും നാലെണ്ണം ചത്തുപോയതായും ഒരെണ്ണത്തെ കടലിൽ വിട്ടതായും നെയ്തൽ പ്രവർത്തകർ പറഞ്ഞു.

അതേസമയം, ചത്തുപോയ ആമകളെ പോസ്​റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായിട്ടില്ലെന്ന് നെയ്തൽ പ്രവർത്തകർ പറയുന്നു.കടലാമകൾ ചത്ത വിവരമോ കാണാതായ വിവരമോ നെയ്തൽ പ്രവർത്തകർ തങ്ങളെ അറിയിച്ചില്ലെന്ന ഗുരുതര ആരോപണവുമായി ഡി.എഫ്‌.ഒയും രംഗത്തെത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.