നീലേശ്വരം: മടിക്കൈ കക്കാട്ട് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.ബി.ജെ.പി പ്രവര്‍ത്തകരായ വാഴുന്നോറടിയിലെ മനു (36), കക്കാട്ടെ തീര്‍ഥപ്രസാദ് (24), സി.പി.എം പ്രവര്‍ത്തകന്‍ കക്കാട്ടെ ശിവശങ്കരന്‍(38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബി.ജെ.പി പ്രവർത്തകരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയിലും ശിവശങ്കരനെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അക്രമം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ നീലേശ്വരം പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീർഥപ്രസാദിെൻറ വീട് സേവാഭാരതി പ്രവര്‍ത്തകര്‍ അറ്റകുറ്റപ്പണി നടത്തി നന്നാക്കിയിരുന്നുവത്രെ. സി.പി.എം കേന്ദ്രത്തില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ വീട് നന്നാക്കിക്കൊടുത്തതിെൻറ രാഷ്ട്രീയ വൈരാഗ്യത്തെ തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടത്തിയതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചേടിറോഡ് വാര്‍ഡില്‍ മനു ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന മടിക്കൈയില്‍ ബോധപൂർവം സംഘര്‍ഷം ഉണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.