നീലേശ്വരം: ദിവസവും വാഹനാപകടം നടക്കുന്ന ദേശീയപാത നീലേശ്വരം കരുവാച്ചേരി വളവിൽ സ്ഥാപിച്ച ദിശാബോര്‍ഡ് കാടു മൂടി. ഒരു മാസത്തിൽ രണ്ടു ലോറിയെങ്കിലും കരുവാച്ചേരി വളവിൽ നിയന്ത്രണം വിട്ടു മറിയാറുണ്ട്.
അപകടകരമായ വളവിൽ കാടുമൂടിയതിനാൽ രണ്ട് ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ പറ്റുന്നില്ല. ഇങ്ങനെയാണ് അപകടം സംഭവിക്കുന്നത്.
ഇടക്കിടക്ക് നടക്കുന്ന അപകടങ്ങളിൽ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി ആശുപത്രികളിൽ എത്തിക്കുന്നതും പതിവ് കാഴ്ചയാണ്.
വളർന്ന കാടുകൾ വെട്ടിമാറ്റിയാൽ മാത്രമേ അപകടങ്ങൾ പതിവാകുന്നത് ഒഴിവാക്കാൻ പറ്റുള്ളൂ. പുതിയ ദിശാ ബോർഡ് സ്ഥാപിക്കാൻ തയാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.