നീലേശ്വരം: കോവിഡ് അപഹരിച്ച രണ്ടുവർഷത്തെ ഇടവേളക്കുശേഷം ട്രാക്കും ഫീൽഡുമുണർന്നു. 1200ഓളം കൗമാര പ്രതിഭകൾ പങ്കെടുക്കുന്നDistrict School Sports Fairക്ക് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിൽ ഉജ്വല തുടക്കം.
സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ കായിക മാമാങ്കത്തിന് കൂടിയാണ് ജില്ല സാക്ഷിയാകുന്നത്. ഏഴ് ഉപജില്ലകളിൽനിന്നായി 127 ഓളം ഇനങ്ങളിലാണ് മത്സരം. നീലേശ്വരം രാജാസ് ഹയര്‍ സെക്കൻഡറി സ്‌കൂളാണ് കായിക മേളക്ക് ആതിഥ്യമരുളുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തിൽ എം.രാജഗോപാലൻ എം.എൽ.എ മേള ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു.
നഗരസഭ ചെയര്‍പേഴ്‌സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. ദാക്ഷായണി കുഞ്ഞിക്കണ്ണൻ, ശ്രീജ, സി.കെ. വാസു, എം. രാധാകൃഷ്ണൻ നായർ, എം. രാജൻ, രാമചന്ദ്രൻ, പി. വിജയകുമാർ, അഡ്വ. നസീർ, മഹമൂദ് കടപുറം, പി.യു. വിജയകുമാർ, മഡിയൻ ഉണ്ണികൃഷ്ണൻ, സർഗം വിജയൻ, വിജീഷ് എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.