നീലേശ്വരം: ചുള്ളിക്കരയിലെ മൃഗസ്നേഹികളുടെ കരുതലിൽ മുത്തുമണി എന്ന നായ്ക്ക് പുനർജന്മം. വയറ്റിൽ ട്യൂമർ ബാധിച്ച് അവശനിലയിലായ നായെ രക്ഷിക്കാൻ നാട്ടുകാരായ മൃഗസ്നേഹികൾ മുൻകൈയെടുത്ത വാർത്ത ജൂൺ 18ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ വെറ്ററിനറി ഡോക്ടർമാരുടെ സ്നേഹ പരിപാലനത്തിൽ 'മുത്തുമണി' സുഖംപ്രാപിച്ചുവരുന്നു. ജൂൺ 17നാണ് നായ്ക്ക് പ്രധാന ശസ്ത്രക്രിയ നടത്തി തൃക്കരിപ്പൂരിലെ വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.
അന്നുമുതൽ അവിടെയുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന നായ് എട്ടുദിവസം പിന്നിട്ടതോടെ സുഖം പ്രാപിച്ചു. ശസ്ത്രക്രിയയുടെ ക്ഷീണം മാറിയാൽ നായെ ചുള്ളിക്കരയിലെ നാട്ടുകാർക്ക് വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ഡോക്ടർമാർ.മുത്തുമണിക്ക് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് ചികിത്സ ഒരുക്കിയത്. തൃക്കരിപ്പൂർ വെറ്ററിനറി കേന്ദ്രത്തിലെ ജില്ല സീനിയർ സർജൻ ഡോ. മുരളിയുടെ മേൽനോട്ടത്തിൽ വെറ്ററിനറി സർജൻ ഡോ. ഫാബിനാണ് ശസ്ത്രക്രിയ ചെയ്ത് അഞ്ചുകിലോ തൂക്കമുള്ള മുഴ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.