നീലേശ്വരം: ഒരു പരുന്തിന്റെ ശല്യംമൂലം നാട്ടുകാർക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ. പുറത്തിറങ്ങിയാൽ പറന്നുവന്ന് കൊത്തി മുറിവേൽപിക്കും.
പകൽസമയങ്ങിൽ മരത്തിന്റെ മുകളിലും വീടിന്റെ മുകളിലും ഇരിക്കും. നീലേശ്വരം നഗരസഭയിലെ സീറോഡ് വാർഡിലെ ജനങ്ങൾക്കാണ് ആശ്ചര്യം തോന്നുന്ന അവസ്ഥ. കുട്ടികൾക്ക് മദ്റസയിലും സ്കൂളുകളിലും പോകാൻ കഴിയുന്നില്ല.
മാസങ്ങളായി പരുന്തിനെ ഇവിടെ കണ്ടുവരുന്നു. സീറോഡ് ഭാഗത്തുള്ള വീട്ടുകാരുമായി ആദ്യം ഇണക്കത്തിലായിരുന്നു കക്ഷി. അടുത്തിടെയാണ് അക്രമവാസന തുടങ്ങിയിയത്.
കുട്ടികളെ കൊത്തി മുറിവേൽപിച്ചതോടെ വാർഡ് കൗൺസിലർ അൻവർ സാദിഖ് കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. ഭക്ഷണം ലഭിക്കാതാവുമ്പോഴാണ് സാധാരണ, പരുന്ത് അക്രമം നടത്താറുള്ളത്. നൂറ് കിലോമീറ്റർ അപ്പുറം കൊണ്ടുവിട്ടാലും ഇണങ്ങിയ പരുന്ത് വീണ്ടും അതേ സ്ഥലത്ത് തിരിച്ചുവരുമെന്നാണ് ഫോറസ്റ്റ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.