നീലേശ്വരം: ഭവനരഹിതർക്കായി നിർമിച്ച നാല് സെന്റ് കോളനി വീടുകൾ തകർന്ന് നോക്കുകുത്തി പോലെ നിൽക്കുന്നു. മടിക്കൈ പഞ്ചായത്തിലെ ബങ്കളത്തിനടുത്ത് കൂട്ടപുന്നയിലാണ് അനാസ്ഥയുടെ സ്മാരകങ്ങൾപോലെ ആൾ താമസമില്ലാത്ത വീടുകൾ. ഒരു കുടുംബത്തിന് കഷ്ടിച്ച് നടക്കാനും കിടക്കാനും മാത്രം സൗകര്യങ്ങളുള്ള വീട്ടിൽ എങ്ങനെയാണ് താമസിക്കാൻ കഴിയുകയെന്നാണ് നാട്ടുകാരുടെ ചോദ്യം. ഭൂമിയും വീടുമില്ലാത്ത പത്ത് ഗുണഭോക്താക്കളെ കണ്ടെത്തിയാണ് നാല് സെന്റ് കോളനി നീടുകൾ നിർമിച്ച് നൽകിയത്. 1985-1990 വർഷങ്ങൾക്കിടയിലാണ് സർക്കാറിന്റെ കീഴിൽ പഞ്ചായത്ത് പാവപ്പെട്ടവർക്ക് വീട് നിർമിച്ചത്. തുടക്കത്തിൽ കുറച്ച് വീടുകളിൽ കുടുംബങ്ങൾ താമസിച്ചുവെങ്കിലും ജീവിക്കാൻ പറ്റാത്ത വിധത്തിലുള്ള നിർമാണം മൂലം സ്വമേധയാ ഒഴിഞ്ഞ് പോവുകയായിരുന്നു. സർക്കാരിെന്റ ഫണ്ട് ലാപ്സായി പോയതല്ലാതെ ഒരു സൗകര്യവും ഇല്ലാത്ത വീടായിരുന്നു നിർമിച്ച് നൽകിയത്. 33 വർഷത്തിലധികമായി സർക്കാർ ഭൂമിയിയിൽ കൂട്ടപുന്നയിൽ നിർമിച്ച കോളനി വീടുകൾ ഇപ്പോൾ പൂർണമായും നശിച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.