നീലേശ്വരം: തട്ടച്ചേരിയിലെ വീട്ടിൽനിന്ന് 18 പവൻ കവർന്നു. കാഞ്ഞങ്ങാട് പുതിയകോട്ട ശ്രീചിത്ര പ്രിന്റേഴ്സ് സ്ഥാപനം നടത്തുന്ന പ്രമോദിന്റെ വീട്ടിലാണ് കവർച്ച. മുറിയിലെ അലമാരയിലായിരുന്നു സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നത്.
ജൂൺ 25ന് മുമ്പുള്ള ദിവസങ്ങളിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നതായി പ്രമോദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്വർണം അലമാരയിൽവെച്ച് പൂട്ടി താക്കോൽ അലമാരക്ക് മുകളിൽതന്നെ വെച്ചതായിരുന്നു. ഇവിടെനിന്ന് താക്കോൽ എടുത്താണ് ആഭരണങ്ങൾ കവർച്ച ചെയ്തത്. പ്രമോദിന്റെ ഭാര്യ പൊതുവേ സ്വർണാഭരണങ്ങൾ ധരിക്കാത്തതിനാൽ ഇതേക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. കുഞ്ഞിനെ അരിയിലെഴുതിക്കാനായി സ്വർണം എടുക്കാൻ നോക്കിയപ്പോഴാണ് നഷ്ടപ്പെട്ടതായി മനസ്സിലായത്. നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നീലേശ്വരം പള്ളിക്കരയിലും ചിറപ്പുറത്തും നടന്ന കവർച്ചകളുടെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. എന്നാൽ, രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപികയുടെ ഓഫിസ് തകർത്ത് പണം മോഷ്ടിച്ച പ്രതികളെ പിടികൂടാൻ നീലേശ്വരം പൊലീസിന് കഴിഞ്ഞില്ല. ഇതിന് പുറമെയാണ് തട്ടാച്ചേരിയിലെ കവർച്ച. സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തി പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് നീലേശ്വരം പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.