നീലേശ്വരം: ദേശീയപാത വികസന നിർമാണംമൂലം പെരുവഴിയിലായി മത്സ്യവിൽപന സ്ത്രീ തൊഴിലാളികൾ. റോഡിെന്റയും പാലത്തിെന്റയും നിർമാണ സാമഗ്രികൾ ഇറക്കിവെച്ചതും കൂറ്റൻ റിങ്ങുകളും പാലം നിർമാണവും നടത്തുന്നതും മത്സ്യമാർക്കറ്റിന് മുന്നിലാണ്. നീലേശ്വരം നഗരസഭയുടെ താൽക്കാലിക ഏക മത്സ്യ മാർക്കറ്റാണ് ഇതോടെ ഇല്ലാതായത്. ഇവിടെ മത്സ്യവിൽപന നടത്തിയിരുന്ന ഇരുപതോളം സ്ത്രീകൾ ദേശീയപാതയുടെ രണ്ടു വശങ്ങളുടെയും ഓരം ൃചേർന്നാണ് ഇപ്പോൾ വിൽപനയിലേർപ്പെട്ടിരിക്കുന്നത്. ഇത് ഏറെ അപകടസാധ്യതയുള്ളതാണ്. ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ കണ്ണൊന്ന് തെറ്റിയാൽ ഉണ്ടാകുന്ന അപകടങ്ങൾ ഊഹിക്കാവുന്നതിലുമപ്പുറമാണ്. രാവിലെ തുടങ്ങി സന്ധ്യയോടെയാണ് വിൽപന അവസാനിക്കുന്നത്.
ചില ആളുകൾ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് മത്സ്യംവാങ്ങുന്നതും അപകട സാധ്യതയേറ്റുന്നു. ദേശീയപാതയോരം ചേർന്നുള്ള മത്സ്യവിൽപന തുടക്കത്തിൽ നഗരസഭാ അധികൃതർ നിർത്തണമെന്നാവശ്യപ്പെട്ടെങ്കിലും തങ്ങൾക്ക് ജീവിക്കാൻ മറ്റുവഴിയില്ലെന്നും മത്സ്യമാർക്കറ്റ് കെട്ടിടം നിർമിച്ചാൽ മാത്രം വിൽപന അവസാനിപ്പിക്കാമെന്നുമാണ് തൊഴിലാളികൾ മറുപടി പറഞ്ഞത്. ഇതു കൂടാതെ നഗരസഭ ഓഫിസിനടുത്തെ ട്രഷറിക്കു സമീപത്തും നീലേശ്വരം മേൽപ്പാലത്തിനടിയിലും മത്സ്യവിൽപന നടത്തുന്നുണ്ട്. എല്ലാ വിൽപനയും ഒരു കുടക്കീഴിലാക്കാൻ ഒരു കെട്ടിടം നഗരസഭ അധികൃതർ നിർമിച്ചാൽ മാത്രമേ ശാശ്വത പരിഹാരമുണ്ടാവുകയുള്ളു.
പഞ്ചായത്ത് നഗരസഭയായി ഉയർത്തി 12വർഷം കഴിഞ്ഞിട്ടും ആധുനിക രീതിയിലുള്ള മത്സ്യമാർക്കറ്റ് കെട്ടിടം നിർമിക്കാൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. എല്ലാവർഷവും മാർച്ചിൽ അവതരിപ്പിക്കുന്ന ബജറ്റിൽ പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നിർമിക്കാൻ ഫണ്ട് നീക്കിവെക്കുമെങ്കിലും കെട്ടിടം മാത്രം ഉയർന്നിട്ടില്ല. കോരിച്ചൊരിയുന്ന മഴയത്തും ചുട്ടുപൊള്ളുന്ന വെയിലിലും മത്സ്യവിൽപന നടത്തുന്ന സ്ത്രീ തൊഴിലാളികളുടെ ദുരിതം കാണാൻ നഗരസഭാധികൃതർ തയാറാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.