നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഓമച്ചേരിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. കരിന്തളം. ഓമച്ചേരിയിലെ പി. ലക്ഷ്മിക്കുട്ടിയമ്മയുടെ തോളേനിയിലുള്ള വീട്ടിലാണ് കവർച്ച തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മോഷണം നടന്നത്. പറമ്പിൽ റബർ പാൽ ശേഖരിക്കാൻ പോയ സമയത്താണ് വീട്ടിൽ കവർച്ചനടന്നത്.
വീടും ഗേറ്റും പൂട്ടിയിരുന്നു. പൂട്ടു പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കിടക്കയുടെ അടിയിൽ സൂക്ഷിച്ച മൂന്നു പവനും 22000 രൂപയും മോഷ്ടിച്ചു. സംഭവമറിഞ്ഞ് നീലേശ്വരം എസ്.ഐ ടി. വൈശാഖും സംഘവും സ്ഥലത്തെത്തി വീടും പരിസരവും പരിശോധന നടത്തി.
കാസർകോടു നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി.പി.എം നേതാക്കളായ പാറക്കോൽ രാജൻ, കയനി മോഹനൻ. എം.വി. രതീഷ്, വരയിൽ രാജൻ. പഞ്ചായത്തംഗം ടി.എസ്. ബിന്ദു എന്നിവർ കവർച്ചനടന്ന വീട് സന്ദർശിച്ചു. നീലേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.