നീലേശ്വരം: പടന്നക്കാട് മഹിള കോൺഗ്രസ് പ്രവർത്തകയും റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുമായ വീട്ടമ്മയെ തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിലെ പ്രതിയുടെ രേഖാചിത്രം ഹോസ്ദുർഗ് പൊലീസ് പുറത്തുവിട്ടു. പടന്നക്കാട് പെട്രോൾ പമ്പിന് മുൻവശത്തെ ആവിയിൽ വീട്ടിൽ സി.എം. രാജന്റെ ഭാര്യ എ.എ. ലീലാവതിയെയാണ് (60) കഴിഞ്ഞ ബുധനാഴ്ച രാത്രി ആക്രമിച്ച് കവർച്ച നടത്തിയത്.
ലീലാവതി വീട്ടിൽ ഒറ്റക്കാണ് താമസം. രാത്രി വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം യുവാവ് വീടിന്റെ കതക് മുട്ടുകയായിരുന്നു. വൈദ്യുതി മീറ്ററിന് തീപിടിച്ചിട്ടുണ്ടെന്നും പെട്രോൾ പമ്പിൽനിന്ന് കണ്ടതുകൊണ്ട് ഓടിവരുകയാണെന്നും വിളിച്ച് പറഞ്ഞു. ബക്കറ്റ് തന്നാൽ വെള്ളമൊഴിച്ച് തീയണക്കാമെന്ന് പറഞ്ഞപ്പോൾ ലീലാവതി വാതിൽ തുറക്കുകയായിരുന്നു. പെട്ടെന്ന് അയാൾ ലീലാവതിയുടെ തലക്കടിച്ചതുമൂലം വീട്ടിനകത്ത് കുഴഞ്ഞുവീണു. ലീലാവതിയുടെ വിശദീകരണം അനുസരിച്ചാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ് പൊലീസ് അന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.