നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിൽ കരയോടു ചേർന്ന് മീൻ പിടിച്ച ബോട്ട് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തു. മുനമ്പത്ത് നിന്നെത്തിയ ഗ്ലാഡിയേറ്റർ ബോട്ടാണ് പിടിച്ചത്. രണ്ടരലക്ഷം രൂപ പിഴയീടാക്കി. ബോട്ടിലുണ്ടായിരുന്ന മീൻ ഹാർബറിൽ എത്തിച്ച് ഒരു ലക്ഷം രൂപക്ക് ലേലം ചെയ്തു. അയല, തിരിയൻ ചാമ്പാൻ, മത്തി എന്നിവയാണുണ്ടായിരുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറൈൻ എൻഫോഴ്സ്മെൻറ് സി.പി.ഒ അർജുൻ, റസ്ക്യൂ ഗാർഡുമാരായ സേതുമാധവൻ, ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. തീരത്തു നിന്ന് 10 നോട്ടിക്കൽ മൈലിന് പുറത്തു മാത്രമേ മീൻ പിടിക്കാവൂ എന്നാണ് ചട്ടം. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.