നീലേശ്വരം: നിയമവിരുദ്ധ മത്സ്യബന്ധനത്തിലേർപ്പെട്ട കർണാടക ബോട്ട് ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു. ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും തൃക്കരിപ്പൂർ , കുമ്പള, ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല കടൽ പരിശോധനയിലാണ് ബോട്ട് പിടികൂടിയത്. ഫിഷറീസ് അസി. ഡയറക്ടർ പി.വി. പ്രീതയുടെ നിർദേശ പ്രകാരം തൃക്കരിപ്പൂർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ എസ്.ഇ. ഐശ്വര്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രാത്രിയിൽ 12 വാട്ടിൽ അധികം ശക്തിയുള്ള ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനു നിഷാൻ എന്ന ബോട്ടാണ് പിടിയിലായത്. ബോട്ടിനെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഗാർഡ് വിനോദ് കുമാർ, റെസ്ക്യൂ ഗാർഡുമാരായ ശിവകുമാർ, അജീഷ്, അക്ബർ അലി, പ്രിജിത്, ബിനീഷ് എന്നിവരും, സ്രാങ്ക് നാരായണൻ, കോസ്റ്റൽ വാർഡൻ സജിൻ, കോസ്റ്റൽ പൊലീസ് പ്രദീപ് കുമാർ, സുബാഷ്, രാജേഷ്, പവിത്രൻ ജോഷിത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. നിയമലംഘന മത്സ്യബന്ധനത്തിനെതിരെ വരും ദിവസങ്ങളിലും കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.