നീലേശ്വരം: അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി കർശനമാക്കി കാസർകോട് ഫിഷറീസ് വകുപ്പ്. കാസർകോട് ഫിഷറീസും തൃക്കരിപ്പൂർ, ബേക്കൽ, ഷിറിയ കോസ്റ്റൽ പൊലിസും മറൈൻ എൻഫോഴ്സ്മെൻറും നടത്തിയ സംയുക്ത പരിശോധനയിൽ നിരോധിത മത്സ്യബന്ധനം നടത്തിയ രണ്ട് കർണാടക ബോട്ടുകൾ പിടികൂടി.
മംഗളൂരു രജിസ്ട്രേഷനുള്ള ഓറഞ്ച്, ആഷിയാന എന്നീ ബോട്ടുകളാണ് കാസർകോട് ഫിഷറീസ് അസി. ഡയരക്ടർ കെ.വി. സുരേന്ദ്രന്റെ നേതൃത്വത്തിൽ പിടികൂടിയത്.
പുഞ്ചാവി കടപ്പുറത്തിന് ഒമ്പതു നോട്ടിക്കൽ മൈൽ പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ബോട്ടുകൾപിടികൂടിയത്. പിടികൂടിയ ബോട്ടുകൾ രാത്രി തൈക്കടപ്പുറം അഴിത്തലയിൽ എത്തിച്ചു. മറൈൻ എൻ ഫോഴ്സ്മെൻറ് ഫിഷറീസ് ഗാർഡ് വിനോദ് കുമാർ, അഴിത്തല കോസ്റ്റൽ സി.പി.ഒ സുനീഷ്, കോസ്റ്റൽ വാർഡൻ നന്ദു, ബേക്കൽ കോസ്റ്റൽ സി.പി.ഒ പവിത്രൻ, സുജിത്ത്, ഷിറിയ കോസ്റ്റൽ സി.പി.ഒ നിഷാദ്, ഫിഷറീസ് റസ്ക്യൂ ഗാർഡുമാരായ അജീഷ്, ധനീഷ്, സമീർ, സേതുമാധവൻ, ഡ്രൈവർമാരായ നാരായണൻ.
സതീശൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ ബോട്ടുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി റിപ്പോർട്ട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ക്ക് സമർപ്പിക്കുമെന്ന് അസി.ഡയറക്ടർ അറിയിച്ചു. സപ്റ്റംബർ 13 ന് നിയമലംഘനത്തിന് പിടികൂടിയ നാല് ബോട്ടുകളിൽ നിന്ന് 10 ലക്ഷം രൂപ പിഴ ഈടാക്കിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.