നീലേശ്വരം: തൈക്കടപ്പുറം അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രതീഷിെൻറ അവസരോചിതമായ ഇടപെടൽ ആറുവയസ്സുകാരെൻറ ജീവൻ രക്ഷിച്ചു.ശനിയാഴ്ച വൈകീട്ട് അഴിത്തല ബീച്ചിൽ എത്തിയ 10 പേർ അടങ്ങുന്ന കുടുംബം കാറിൽനിന്നിറങ്ങി ഡോർ അടച്ച് ബീച്ചിലേക്ക് നടന്നുപോവുകയും അശ്രദ്ധമൂലം ഒരു കുട്ടി കാറിൽ പെട്ടുപോവുകയും ചെയ്തു.
ഈ സമയം ബീച്ചിൽ പട്രോളിങ്ങിനായി പോയ രതീഷ് കാറിെൻറ അകത്തുനിന്ന് ഒരു കുഞ്ഞിെൻറ കരച്ചിൽ കേട്ട് ഓടിയെത്തുകയും കുട്ടിയോട് ലോക്ക് അകത്തുനിന്ന് തുറക്കാൻ ആവശ്യപ്പെടുകയും ചെയ്തു.കാർ ഡോർ പുറത്തിറങ്ങിയ കുട്ടിയോട് പിന്നീട് പിതാവിെൻറ ഫോൺ നമ്പർ വാങ്ങി വിവരം അറിയിക്കുകയായിരുന്നു. ഓടിയെത്തിയ രക്ഷിതാക്കൾ രതീഷിനോട് നന്ദി പറഞ്ഞു.
അവസരോചിതമായ ഇടപെടലിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായ ചാരിതാർഥ്യത്തിലാണ് അച്ചാംതുരുത്തി സ്വാദേശിയായ രതീഷ്. കുട്ടികളെയും കൊണ്ട് പൊതുസ്ഥലങ്ങളിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുടുംബത്തോട് പറഞ്ഞാണ് രതീഷ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.