നീലേശ്വരം: ദുബൈയിലെ മികച്ച അധ്യാപക അവാർഡിന് നീലേശ്വരം പള്ളിക്കരയിലെ ജിഷ തേജസിന് ലഭിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് അവാർഡ് നൽകുന്നത്. പത്തു വർഷമായി ദുൈബ ഇന്ത്യൻ ഹൈസ്കൂളിലെ അധ്യാപികയാണ് ജിഷ. കുട്ടികളെ വിദ്യാഭ്യാസത്തിെൻറ പ്രാധാന്യം മനസ്സിലാക്കി മികച്ച രീതിയിൽ പഠനത്തിൽ പ്രാപ്തരാക്കിയതിനാണ് അവാർഡ് ലഭിച്ചത്. അധ്യാപക ദിനത്തിൽ ദുൈബ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അവാർഡ് ജിഷക്ക് നൽകി.2021ൽ ദുൈബയിൽ നടക്കുന്ന ഇന്ത്യൻ കോൺസലിെൻറ ശിക്ഷക് പർവ് പരിപാടിയിൽ പ്രത്യേക ക്ഷണം ലഭിച്ചു. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഇന്ത്യൻ കോൺസുലേറ്റിലെ എല്ലാ പരിപാടികളിലും ഭാഗമാകാനും ജിഷക്ക് അവസരം ലഭിച്ചു. നീലേശ്വരം പള്ളിക്കര പാലരെ കീഴിൽ ക്ഷേത്രത്തിനു സമീപത്തെ റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ ടി. കുഞ്ഞിരാമൻ - വിജയലക്ഷ്മി ദമ്പതികളുടെ മകളാണ്. കണ്ണൂർ സ്വദേശിയായ ഭർത്താവ് ദീപക് ദുബൈയിൽ വക്കീലായി പ്രാക്ടീസ് ചെയ്യുന്നു. ദുബൈ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ദേവ്നാഥ്, ധൻവീർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.