നീലേശ്വരം: കേരള ഗ്രാമീൺ ബാങ്ക് പനത്തടി ശാഖയിൽ മുക്കുപണ്ടത്തട്ടിപ്പ് നടത്തിയ അപ്രൈസർ ബാലകൃഷ്ണനെ ജോലിയിൽനിന്ന് പുറത്താക്കി. വ്യാഴാഴ്ച അപ്രൈസറുടെ ഭാര്യ ബാങ്കിൽ പണയംവെക്കാൻ എത്തിച്ച സ്വർണത്തിൽ സംശയം തോന്നിയ മാനേജർ സ്വർണം മറ്റൊരു അപ്രൈസറെക്കൊണ്ട് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മുക്കുപണ്ടത്തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്തുവിന്മേൽ കൂടുതൽ പണം അപ്രൈസർ എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. അപ്രൈസറുടെ നേതൃത്വത്തിൽ ഇതിനു മുമ്പും മുക്കുപണ്ടം പണയംെവച്ച് തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. ബാങ്ക് മാനേജറുടെ പരാതിയെ തുടർന്ന് രാജപുരം പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് ഗ്രാമീൺ ബാങ്ക് എ.ജി.എം വി.എം. പ്രഭാകരൻ, ചീഫ് മാനേജർ ടി.വി. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ബാങ്കിൽ വിശദ പരിശോധന നടത്തി. ഇതിനിടെ ബാങ്കിൽ സ്വർണംെവച്ച ഇടപാടുകാർ ഒന്നടങ്കം എത്തിയെങ്കിലും പരിശോധിക്കുന്നതിനാൽ സ്വർണം തിരിച്ചെടുക്കാൻ കഴിയാത്തത് പ്രതിഷേധത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.