നീലേശ്വരം: ആഫ്രിക്കൻ ഒച്ചുശല്യംകൊണ്ട് പൊറുതിമുട്ടി നാട്ടുകാർ. മടിക്കൈ വില്ലേജ്, കാഞ്ഞങ്ങാട് നഗരസഭയിലെ പുതുക്കൈ എന്നിവിടങ്ങളിലെ ജനങ്ങളാണ് ഒച്ചിെന്റ ശല്യംമൂലം ബുദ്ധിമുട്ടനുഭവിക്കുന്നത്. വീട്ടിനകത്തും പുറത്തും കൃഷിയിടത്തിലുമെല്ലാം ഒച്ചുകളുടെ ശല്യമാണ്. ഇഴഞ്ഞുവരുന്ന ഒച്ച് വീട്ടിനകത്തെ ചുമരിലും പാത്രങ്ങളിലും അലക്കിെവച്ച ഉടുപ്പുകളിലുമെല്ലാം ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ്.
ഇതുകാരണം ഭക്ഷണം കഴിക്കാൻപോലും ആളുകൾ ബുദ്ധിമുട്ടുന്നു. തൊണ്ടുകളുടെ വേരുകളും വാഴയുടെ ഇലകളും തണ്ടുകളും കാർന്നുതിന്ന് നശിപ്പിക്കുന്നതായും കർഷകർ പറയുന്നു. ബങ്കളം ദിവ്യംപാറ, തെക്കൻ ബങ്കളം, വൈനിങ്ങൽ തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. ഇതിനെ നശിപ്പിക്കാൻ പ്രത്യേകിച്ച് മരുന്നില്ല. ചിലർ തീയിട്ടും മറ്റ് ചിലർ കറിയുപ്പും വിതറി ഒച്ചുകളെ തുരുത്താൻ ശ്രമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.