നീലേശ്വരം: ബസ് സ്റ്റാൻഡിനു സമീപത്തെ ജ്വല്ലറിയിൽനിന്ന് സ്വർണമാല മോഷ്ടിച്ച് ഓടിരക്ഷപ്പെട്ടയാൾ പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ഷൈജുവാണ് (34) കർണാടകയിൽ ബന്ദർ പൊലീസിെൻറ പിടിയിലായതെന്നു നീലേശ്വരം പൊലീസ് അറിയിച്ചു. നീലേശ്വരം ബസ് സ്റ്റാൻഡിനു സമീപം യൂനിറ്റി ടവറിലെ കെ.എം.കെ സൺസ് ജ്വല്ലറിയിൽ ഫെബ്രുവരി 13ന് ഉച്ചക്ക് ഒരു മണിയോടെയാണ് മോഷണം നടന്നത്. ജ്വല്ലറി ഉടമ കെ. ബാലകൃഷ്ണൻ തൂക്കം നോക്കി വില കണക്കാക്കുന്നതിനിടെ മാല തട്ടിപ്പറിച്ച് ഷൈജു ഓടുകയായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്ന സിമ്മില്ലാത്ത മൊബൈൽ ഫോൺ ജ്വല്ലറിയിൽെവച്ചാണ് ഓടിരക്ഷപ്പെട്ടത്. പരാതിയെ തുടർന്ന് വിരലടയാള വിദഗ്ധരെത്തി വിരലടയാളം ശേഖരിച്ചു. ഇതും സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങളും കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കും അയച്ചുകൊടുത്തിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു കേസിൽ അറസ്റ്റിലായ ഷൈജുവിേൻറതുമായി ഇവ ഒത്തുനോക്കിയപ്പോഴാണ് കേസ് തെളിഞ്ഞത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് നീലേശ്വരം എസ്.ഐ പി.കെ. സുമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.