നീലേശ്വരം: ബളാൽ പഞ്ചായത്തിലെ വടക്കാകുന്ന്-മരുതുകുന്ന് ഭാഗങ്ങളിലെ വൻകിട ഖനനാനുമതികളുമായി ബന്ധപ്പെട്ട് ഖനന മാഫിയകളും ബളാൽ പഞ്ചായത്ത് സെക്രട്ടറിയും തമ്മിലുള്ള ഫോൺ സംഭാഷണത്തിലൂടെയുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് ഉന്നതതല അന്വേഷണ ആവശ്യം ശക്തമാകുന്നു.
പ്രദേശത്തെ ആരാധനാലയങ്ങൾ, ക്ലബുകൾ, സാംസ്കാരിക സംഘടനകൾ, കുടുംബശ്രീ പുരുഷ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
ഖനനാനുമതികൾ റദ്ദ് ചെയ്യുന്നതുവരെ പ്രക്ഷോഭം തുടരാൻ സംഗമം തീരുമാനിച്ചു. കാരാട്ട് ചാമുണ്ഡേശ്വരി ഗുളികൻ ദേവസ്ഥാനം, കാരാട്ട് ബദർ മസ്ജിദ്, കിനാനൂർ കരിന്തളം ആറാം വാർഡ്, ഒമ്പതാം വാർഡ് കുടുംബശ്രീ എ.ഡി.എസ്, കാരാട്ട് ചലഞ്ചേഴ്സ് ക്ലബ്, തോടൻചാൽ സിറ്റിസൺ ക്ലബ്, വിവിധ സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവയുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.