നീലേശ്വരം: നഗരസഭ നിര്‍മിക്കുന്ന പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് കെട്ടിടത്തിന്റെ നിർമാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ തുടങ്ങി. 16.15 കോടി രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് സ്റ്റാൻഡ് പണിയുന്നത്. 92 സെന്റില്‍ 36,500 ചതുരശ്ര അടിയില്‍ മൂന്നു നിലകളുള്ള കെട്ടിട സമുച്ചയത്തില്‍ താഴത്തെ നിലയില്‍ 16 കടമുറികളും ഒന്നാം നിലയില്‍ 10 കടമുറികളും അടങ്ങുന്ന രീതിയിലാണ് പണി കഴിപ്പിക്കുന്നത്.
ഓഫoസ് മുറികളും കടമുറികളുമടക്കം മറ്റ് ഏഴ് മുറികളും കൂടിയുണ്ട്. മുകളില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കോണ്‍ഫറന്‍സ് ഹാളും ഉണ്ട്. ഓട്ടോറിക്ഷകള്‍ക്ക് അണ്ടര്‍ പാര്‍ക്കിങ് സംവിധാനവും ബേസ്മെന്റ് ഫ്ലോറില്‍ കാറുകള്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും വിപുലമായ പാര്‍ക്കിങ് സംവിധാനവും രൂപരേഖയിലുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് തുടങ്ങാനുള്ള തീരുമാനമെടുത്ത് നടപടികള്‍ തുടങ്ങിയത്. നഗരസഭ എൻജിനീയറിങ് വിഭാഗമാണ് പദ്ധതിക്കാവശ്യമായ എസ്റ്റിമേറ്റ് തയാറാക്കി നിര്‍മാണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്.
നടപടി ക്രമങ്ങൾ വേഗത്തിലാക്കി ഈ വർഷം തന്നെ നിർമാണം ആരംഭിക്കാനാണ് നഗരസഭ ശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.