നീലേശ്വരം: ദേശീയപാത നവീകരിക്കുമ്പോൾ ദേശീയപാതയിൽനിന്ന് രാജാ റോഡിലേക്കുള്ള വാഹനപ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം. ദേശീയപാത വികസിപ്പിക്കുമ്പോൾ നിലവിലെ നീലേശ്വരം പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ ഫ്ലൈഓവർ അവസാനിക്കുന്നത് എൻ.കെ.ബി.എം സ്കൂളിനു മുന്നിലാണ്.
അങ്ങനെ വരുമ്പോൾ ദേശീയപാതയിൽ രണ്ടുഭാഗത്തുനിന്നുമുള്ള ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ബസ് സ്റ്റാൻഡിലേക്കും രാജാ റോഡിലേക്കും അതുവഴി മലയോരത്തേക്കും എങ്ങനെ പോകുമെന്നാണ് ആശങ്ക. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ വിഷയം സജീവ ചര്‍ച്ചയായി. നീലേശ്വരം പാലം മുതൽ ആരംഭിക്കുന്ന മേൽപാലം അവസാനിക്കുന്നത് എൻ.കെ.ബി.എം സ്കൂളിനു സമീപമാണെങ്കിലും കരുവാച്ചേരി വരെ റോഡ് ഉയർന്നുകിടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.