നീലേശ്വരം: നീലേശ്വരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു. ഘടകകക്ഷികളെ മാറ്റിനിർത്തി അഞ്ച് അധ്യക്ഷ സ്ഥാനവും സി.പി.എം കൗൺസിലർമാർക്ക് നൽകി.
വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ: കെ.പി. രവീന്ദ്രൻ (മരാമത്ത്), വി. ഗൗരി (വികസനകാര്യം), ടി.പി. ലത (ആരോഗ്യം), പി.സുഭാഷ് (ക്ഷേമകാര്യം), ദാക്ഷായണി കുഞ്ഞിക്കണ്ണൻ (വിദ്യാഭ്യാസം) എന്നിവരെയാണ് തെരഞ്ഞെടുത്തത്. എൽ.ഡി.എഫിലെ സി.പി.ഐ, ഐ.എൻ.എൽ എന്നീ ഘടകകക്ഷികൾക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ രണ്ടര വർഷത്തിനുശേഷം നൽകുന്നതിന് എൽ.ഡി.എഫ് പാർലമെൻററി കമ്മിറ്റിയിൽ ധാരണയായി.
കഴിഞ്ഞ എൽ.ഡി.എഫ് യോഗത്തിൽ സി.പി.ഐ ഈ തീരുമാനത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. മൂന്നുതവണ സി.പി.ഐയുടെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട പി.ഭാർഗവിയെ തഴഞ്ഞതിൽ പാർട്ടിക്ക് കടുത്ത പരാതിയുണ്ട്.
രണ്ടര വർഷത്തിനുശേഷം ലഭിക്കുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പദവി വേണ്ടെന്നുെവക്കുമെന്നാണ് സി.പി.ഐ നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.