നീലേശ്വരം: കൊട്ടും കുരവയുമില്ല, നാലുകെട്ട് പന്തലില്ല, ആർഭാടസദ്യയില്ല, ചടങ്ങിന് മുഹൂർത്തമില്ല മണവാട്ടിയുടെ കഴുത്തിൽ ഒരുതരി പൊന്നില്ലാതെ താലികെട്ടില്ലാതെ ബങ്കളത്ത് നടന്നത് മാതൃകാവിവാഹം.
ആഡംബര വിവാഹങ്ങളും സ്ത്രീധനപീഡനങ്ങളും മരണങ്ങളും നടുക്കുന്ന വാർത്തകളാകുമ്പോൾ ഒരുതരി സ്വർണംപോലും അണിയാതെ വിവാഹം കഴിച്ച് മാതൃകയായിരിക്കുകയാണ് മാധ്യമപ്രവർത്തകൻ സേതു ബങ്കളത്തിെൻറയും എൻ. യമുനയുടെയും മകൾ അളക എസ്. യമുനയുടേത്.
നാടകപ്രവർത്തകനും എഴുത്തുകാരനുമായ പിലിക്കോട് എരവിലെ വി.വി. രമേശൻ - പരേതയായ ലത ദമ്പതികളുടെ മകൻ വിഷ്ണുവും അളകയും ബങ്കളം ഇ.എം.എസ് മന്ദിരത്തിൽ പുഷ്പഹാരമണിഞ്ഞാണ് വിവാഹിതരായത്. കോവിഡ് പ്രോേട്ടാകോൾ പ്രകാരമായിരുന്നു ലളിതമായ കല്യാണം.
അയൽവാസിയും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡൻറും സി.പി.എം നേതാവുമായ വി. പ്രകാശനും ഹോസ്ദുർഗ് സബ് കോടതിയിലെ അഡി. ഗവ. പ്ലീഡർ ആശാലതയും തമ്മിലുള്ള ആഡംബരമില്ലാത്ത വിവാഹമാണ് ഇത്തരം ഒരു കല്യാണത്തിന് പ്രേരണയായത്. ലളിതമായ വിവാഹച്ചടങ്ങിൽ 20 പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.