നീലേശ്വരം: കനത്ത മിന്നലിൽ ഒരാൾക്ക് പരിക്ക്. ആറുവീടുകൾക്ക് കേടുപാട് പറ്റി. കിനാനൂർ കരിന്തളം പഞ്ചായത്തിലെ ചെമ്പേനയിലെ ബളാൽ കൃഷ്ണെൻറ വീട് മിന്നലിൽ ഭാഗികമായി തകർന്നു. വീടിെൻറ വരാന്തയിൽ ഇരിക്കുകയായിരുന്ന കൃഷ്ണന് കാലിനു പരിക്കേറ്റു.
നഗരസഭയിലെ 31ാം വാർഡ് കാണിച്ചിറയിലെ പരേതനായ കൊട്ടൻ, രാമകൃഷ്ണൻ, രതീഷ്ബാബു, തൈക്കടപ്പുറം സെൻറർ 27ാം വാർഡിലെ നഫീസ മൻസിലിൽ എ.എം. അസീമ, മല്ലക്കര ഗോപാലൻ എന്നിവരുടെ വീടുകൾക്കാണ് മിന്നലിൽ കേടുപാട് സംഭവിച്ചത്. ഇവരുടെ വീടിെൻറ ചുമരുകൾ വിണ്ടുകീറുകയും വയറിങ് കത്തിനശിക്കുകയും ചെയ്തു.
ചില വീടുകളിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തുകയും ചെയ്തു. വീടുകൾ നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത, വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, വാർഡ് കൗൺസിലർമാരായ കെ. അബൂബക്കർ, കെ. പ്രീത എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.