പാലായി റഗുലേറ്റർ കം ഷട്ടർ പാലം

പാലായി അണ​ക്കെട്ട്​ പാലം നിർമാണം അന്തിമഘട്ടത്തിൽ

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​ര​ത്തി​‍െൻറ സ്വ​പ്ന​പ​ദ്ധ​തി​യാ​യ പാ​ലാ​യി റ​ഗു​ലേ​റ്റ​ർ കം ​ഷ​ട്ട​ർ പാ​ലം നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ദ്​​ഘാ​ട​നം ചെ​യ്യാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

227 മീ​റ്റ​റാ​ണ് പാ​ല​ത്തി​‍െൻറ നീ​ളം. മു​ഴു​വ​ൻ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​യി. അ​ണ​ക്കെ​ട്ട് പാ​ല​മാ​യ​തി​നാ​ൽ ഒ​രു ഭാ​ഗം ഷ​ട്ട​ർ നി​ർ​മി​ക്കും.

65 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി തു​ക. ന​ബാ​ർ​ഡി​‍െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ പാ​ലാ​യി, ക​യ്യൂ​ർ ചീ​മേ​നി പ​ഞ്ചാ​യ​ത്തി​ലെ കൂ​ക്കോ​ട്ടും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ് പാ​ലം.

നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ, കി​നാ​നൂ​ർ ക​രി​ന്ത​ളം, ചെ​റു​വ​ത്തൂ​ർ, പി​ലി​ക്കോ​ട്, ക​യ്യൂ​ർ-​ചീ​മേ​നി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക അ​ഭി​വൃ​ദ്ധി​ക്കും ഇ​ത് സ​ഹാ​യ​ക​ര​മാ​കും. ചീ​മേ​നി​യി​ൽ നി​ന്ന് കാ​സ​ർ​കോ​േ​ട്ട​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ പാ​ലം സ​ഹാ​യ​ക​ര​മാ​കും.

Tags:    
News Summary - palayi shutter cum bridge is in the final stages of construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.