നീലേശ്വരം: ദേശീയപാത നീലേശ്വരം പള്ളിക്കരയിൽ റെയിൽവേ ഗേറ്റ് പൊട്ടിവീണു. ഇതോടെ, ദേശീയപാതയിൽ നാലു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ചൊവ്വാഴ്ച പുലര്‍ച്ചെ 6.40ഓടെ മംഗളൂരു-തിരുവനന്തപുരം പരശുറാം എക്സ്പ്രസ് കടന്നുപോകാനായി ഗേറ്റ് അടക്കുന്നതിനിടെയാണ് റെയിൽവേയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റിെൻറ ബോള്‍ട്ട് പൊട്ടി താഴേക്ക് പതിച്ചത്. 10.30ന് ശേഷമാണ് തകർന്ന ഗേറ്റ് നന്നാക്കി ഗതാഗതം പുനഃസ്ഥാപിക്കാനായത്.
പള്ളിക്കര മേല്‍പാലത്തിെൻറ നിർമാണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ വെല്‍ഡിങ് മെഷീന് ഉപയോഗിച്ച് ഏറെ പ്രയാസപ്പെട്ടാണ് ഗേറ്റ് നന്നാക്കിയത്. മടക്കര കോട്ടപ്പുറം പാലം വഴിയും കയ്യൂര്‍ അരയാക്കടവ് കണിച്ചിറ പാലം വഴിയുമാണ് ഗതാഗതം തിരിച്ചുവിട്ടത്.
വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കോട്ടപ്പുറം പാലത്തിലും മടിക്കൈ-കണിച്ചിറ പാലത്തിലും കയ്യൂര്‍ അരയാക്കടവ് റൂട്ടിലും ഗതാഗതക്കുരുക്കുണ്ടായി. നീലേശ്വരം, ചന്തേര, ചീമേനി സ്റ്റേഷനുകളിലെ പൊലീസുകാര്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി എത്തി. മംഗളൂരു, പരിയാരം ആശുപത്രികളിലേക്ക് രോഗികളേയും കൊണ്ടുപോകുന്ന ആംബുലന്‍സുകളടക്കം ഗതാഗതക്കുരുക്കില്‍ കുടുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.