നീലേശ്വരം: ജനങ്ങൾക്ക് ഭീഷണിയാകുന്ന, മടിക്കൈ പഞ്ചായത്തിലെ മൊളവിനടുക്കത്ത് പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് റീസൈക്ലിങ് കമ്പനി നാട്ടുകാർ സംഘടിച്ചെത്തി ഉപരോധിച്ചു. ഇതുമൂലം സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. സി.പി.എം നേതാക്കൾ എത്തിയാണ് നാട്ടുകാരെ പിന്തിരിപ്പിച്ചത്.
പഞ്ചായത്തധികൃതർ, ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനി പ്രവർത്തനം നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചാണ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തിയത്. സമരത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറോളംപേർ അണിനിരന്നു.
ജീവിതത്തിന് ഭീഷണിയായ കമ്പനി പൂട്ടുന്നതുവരെ പ്രതിഷേധം തുടരുമെന്നും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികൾ വേഗത്തിലെടുക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശൻ, സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി എം. രാജൻ, ബാലൻ നാര എന്നിവരുമായി ജനകീയ കൂട്ടായ്മ പ്രതിനിധികൾ ചർച്ച നടത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ മാർച്ച് 15നുള്ളിൽ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന ഉറപ്പിൽ നാട്ടുകാർ സമരം അവസാനിപ്പിച്ചു. എം.വി. നാരായണൻ, ജയേഷ്, സതീഷ്, സതീഷ് പുതുച്ചേരി എന്നിവർ സമരത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.