നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിറ്റ് മരക്കാപ്പ് കടപ്പുറത്ത് പുനീത് സാഗർ അഭിയാൻ പരിപാടിയുടെ ഭാഗമായി കടൽ തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. വാർഡ് കൗൺസിലർ കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫീസ് നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു.
സീനിയർ അണ്ടർ ഓഫിസർ പി.ബി. സഞ്ജീവ്കുമാർ, അണ്ടർ ഓഫിസർ ദേവനന്ദ എസ്. പവിത്രൻ, ഹവിൽദാർ വിജയകുമാർ, അണ്ടർ ഓഫിസർ സി. ഗിരിപ്രസാദ്, കെ.വി. മഞ്ജിമ, എം. ശ്രുതി എന്നിവർ സംസാരിച്ചു. മരക്കാപ്പുകടപ്പുറത്ത് മൂന്നു കിലോമീറ്റർ ദൂരത്ത് നിന്നും പത്ത് ക്വിന്റലിലധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. ശുചീകരണത്തിന് മുമ്പ് പടന്നക്കാട് മുതൽ മരക്കാപ്പ് കടപ്പുറം വരെ പുനീത് സാഗർ ബോധവത്കരണ റാലി നടത്തി.
കടലിലെ ജൈവ വൈവിധ്യത്തെ ഹാനികരമായി ബാധിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്നതിനെതിരെ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യമിടുന്നത്. ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി എന്ന ജി 20 സമ്മേളനത്തിന്റെ സന്ദേശമുയർത്തി നടത്തിയ പരിപാടിയിൽ 80 കാഡറ്റുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.