നീലേശ്വരം രാജാ റോഡ്

രാജാ റോഡ് വികസനം; സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി

നീലേശ്വരം: നഗരസഭ അധികൃതർ ഏറ്റവും കൂടുതൽ പഴികേട്ട രാജാറോഡ് വികസനത്തിന് ഒടുവിൽ പച്ചക്കൊടി. റോഡ് വീതി കൂട്ടാൻ സ്ഥലം ഏറ്റെടുക്കാൻ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. ഭൂമി ഏറ്റെടുക്കൽ നിയമം 2013 വ്യവസ്ഥകള്‍ അനുസരിച്ച് പൊന്നുംവിലക്ക് ഏറ്റെടുക്കാന്‍ ജില്ല കലക്ടറെ ചുമതലപ്പെടുത്തിയാണ് ഗെസറ്റ് വിജ്ഞാപനം.

ഇതിന് പിന്നാലെ സ്ഥലം ഏറ്റെടുക്കാൻ ജില്ല കലക്ടറും ഉത്തരവിറക്കി. നീലേശ്വരം വില്ലേജില്‍ 0.6070 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് വിജ്ഞാപനം. 15 ദിവസത്തിനുള്ളില്‍ ഭൂവുടമകള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. സമയപരിധി ഈ മാസം 26 വരെയാണ്. ആക്ഷേപങ്ങൾ കേട്ട് ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള തുക നിശ്ചയിക്കും.

നീലേശ്വരം ഹൈവേ ജങ്ഷന്‍ മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരെ 1300 മീറ്റര്‍ നീളത്തിലാണ് രാജാറോഡ് വികസനം യാഥാര്‍ഥ്യമാക്കുക. ഇതിനായി 16.25 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്.

ഇതില്‍ 8.8 കോടി ഭൂമിയും കെട്ടിടവും വിട്ടുനല്‍കുന്ന ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ്. 14 മീറ്റര്‍ വീതിയില്‍ രണ്ട്ഭാഗത്തും നടപ്പാതയോയൊടെയാണ് റോഡ് വികസിപ്പിക്കുക. നഷ്ടപരിഹാരത്തുക നല്‍കിയാല്‍ ഉടന്‍ കിഫ്ബിക്ക് ടെൻഡര്‍ നടപടികളിലേക്ക് നീങ്ങാന്‍ കഴിയും.

Tags:    
News Summary - Raja Road Development-Govt permission to acquire land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.